മേയ് 23, 2017

ഇന്നുനാമെവിടെ

വായിക്കും മുമ്പേ ഇത്രകൂടി.

ഇതൊരു ചക്രക്രമത്തിൽ എഴുതിയ കവിതയാണ്. തീരുന്നിടത്ത് നിന്ന് തുടങ്ങുന്ന പോലെ.

സമകാലിക വാക്താരികൾ വിഷയമായിട്ടുണ്ട് എങ്കിലും ഇന്ന് നമ്മൾ എവിടെ നിൽക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ ആണ്.

ഇതിൽ നിന്ന് മാറി നമ്മുക്ക് എത്രകാലം ഓടിയൊളിക്കാൻ സാധ്യമാണ്. ഓടിയൊളിച്ചാലും നമ്മെത്തേടി അവരെത്തും.

അക്ഷരങ്ങളിൽ നിന്ന് വാക്കുകളുടെ ആത്മാവിലേക്ക് സഞ്ചരിക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെ

കവിത. 

ഇന്നുനാമെവിടെ.

മേയ് 15, 2017

നമ്മുടെ നാട്

നമ്മുടെ നാട്

video
പ്രിയ സുഹൃത്തുക്കളെ,
രചനാവഴികളില്‍ കൂടിയുള്ള സഞ്ചാരത്തില്‍ സുഹൃത്ത്‌ബന്ധങ്ങളേയും ചേര്‍ത്ത് ഞാന്‍ എഴുതിയ ഒരു കവിത സ്വരലയതാളത്തില്‍ നിങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു.
ഞങ്ങളെ പ്രോത്സാഹിപ്പിക്കുക.
ആമുഖം.
നമ്മുടെ നാട്.

വാക്കുകൾക്ക് അപ്പുറം നാടിന്‍റെ ആത്മാവിലേക്കുള്ള സഞ്ചാരമാണ് ഈ വരികള്‍. നമ്മുടെ നാടിന്‍റെ സാംസ്കാരിക പൈതൃകവും നന്മയും തൊട്ടുണര്‍ത്തുന്ന ഉണര്‍ത്തുപാട്ടുമാണിത്. ഇതു മാത്രമല്ല നമ്മുടെ നാട് പക്ഷേ ഇതുകൂടിയാണ് നമ്മുടെ നാടെന്ന ഓര്‍മ്മപ്പെടുത്തൽ.
ഹരിതവര്‍ണ്ണ സുരഭിലമായ നമ്മുടെ നാടിന്‍റെ ആത്മാവില്‍ അലിഞ്ഞുചേര്‍ന്നുറങ്ങാന്‍
ഈ നാട് ഇങ്ങനെ വേണം.
_________________________
കവിത രചന. ലാലു. രാധാലയം.
mailto:lalunmc@gmail.com
സംഗീതം: ശശീന്ദ്രന്‍ വയലിന്‍.
mailto: saseeviolin@gmail.com
ആലാപനം : ശ്രീരെഞ്ച്.കെ എസ്.
mailto: koorkencherysreerenj@gmail.com
____________________________
നമ്മുടെ നാട്.
മലമുകളില്‍ പാറക്കൂട്ടം
കാട്ടരുവി ചെറുതോടുകളും
അതിനിടയില്‍ വയലേലകളും
ഇടതൂര്‍ന്ന റബ്ബര്‍ കാടും,
കൊടുമുടികള്‍ പലതുണ്ടിവിടെ
പലപേരില്‍ പലനാടായ്
പലകൂട്ടം ജനങ്ങളുമിവിടെ
ഒരുപോലെ ജീവിക്കുന്നു.
കാവുണ്ട് അമ്പലമുണ്ട്
ഗുരുപീഠവും പള്ളിക്കുടവും
നിസ്കാര പള്ളിയുമുണ്ട്
തലമുറകള്‍ വഴിതെറ്റാതെ
വരിവരിയായ് പോകാറുണ്ട്.
വഴികാട്ടാന്‍ തെളിദീപവുമായ്
ചെങ്കൊടിയും മുന്നേയുണ്ട്
ഒരു നോക്കില്‍ പുഞ്ചിരിതൂകി
ഈനാട് കൂടെയുണ്ട്
പലവഴികളില്‍ പലനാട്ടില്‍
പലപേരില്‍ പലരായുണ്ട്
ഈ നാടിന്‍ കണ്ണുനിറഞ്ഞാല്‍,
ഓടിയെത്തും മക്കളുമുണ്ട്.
ഈ നാടിന്‍ മര്‍മ്മരമറിയാന്‍
ഈ നാടിന്‍ നൊമ്പരമറിയാന്‍
ഈ നാടിന്‍ ഗന്ധവുമറിയാന്‍
ഈ മണ്ണില്‍ അമര്‍ന്നുറങ്ങാന്‍
ഈ നാട് ഇങ്ങനെ വേണം
ഈ നാട് ഇങ്ങനെ വേണം.
ലാലു. രാധാലയം.
lalunmc@gmail.com.
എഴുത്തുശാലകള്‍.
www.parasparam-lal.blogspot.com.
www.facebook.com/loveapril15

മേയ് 12, 2017

വികടചിന്തകള്‍ആദ്യവായനയില്‍ അക്ഷരങ്ങള്‍ മാത്രമാകും,
പുനര്‍വായനയില്‍ ആത്മാവിലേയ്ക്ക് ചെല്ലാം.
ജീവിതാനുഭവങ്ങള്‍ ഉണ്ടെങ്കില്‍ അര്‍ത്ഥവും ആഴവുമറിയാം. അതിനിടയില്‍ എവിടെയോ നമ്മളെ തിരിച്ചരിയുകയുമാകാം.

ഏപ്രിൽ 26, 2017

നീ വരുവോളം


വരുമെന്ന് ചൊല്ലി -
പിരഞ്ഞയെന്‍ മാനസം ,
വഴിമറന്നെന്‍ങ്ങോ -
അലഞ്ഞിടുന്നു ...

മാനസ്സവ്യഥകളെ -
മാറോടുചേര്‍ത്തവള്‍ ,
മനസ്സറിയാതെ നടന്നകന്നു.

മധുമൊഴി കേള്‍ക്കുവാന്‍ ,
ഇടനെഞ്ച് പിടയുന്നു .
മാനസപുഷ്പമേ മടങ്ങിവരു ..

ജീവനായ് മുളച്ചതും ,
വര്‍ണ്ണങ്ങള്‍ വന്നതും ,
വാനോളം വളര്‍ന്നതും ,
മോഹിനിയായതും.

ഇതളുകള്‍ കൊഴിയുമ്പോള്‍ ,
ജീര്‍ണ്ണത പടരുമ്പോള്‍ ,
പൂമ്പാറ്റകള്‍ പോലും-
മറന്നുപോകും ...
നിന്നെ  പൂമ്പാറ്റകള്‍ പോലും
മറന്നുപോകും.

ഞാനൊരു ധരണിയായ്
ജീവാശം നല്‍കിയ ..
സ്നേഹപ്രതീക്ഷയായ്
കാത്തിരിക്കുന്നു ......
നീ വരുവോളം.
കാത്തിരിക്കുന്നു.


ലാലു കടയ്ക്കല്‍ .
lalunmc@gmail.com.
എഴുത്തുശാലകള്‍.
www.parasparam-lal.blogspot.com.
www.facebook.com/loveapril15

കവിത കേള്‍ക്കാം.
www.soundcloud.com/laluradhalayam/nee-varuvolam-kavitha

ഏപ്രിൽ 23, 2017

നമ്മുടെ നാട്

നമ്മുടെ നാട്


ഇതെന്‍റെ ഗ്രാമത്തിൻറെ വർണ്ണനയാണ്. പ്രകൃതിരമണീയമായ ഒരു മലയോര ഗ്രാമം ഇരട്ടക്കുളം. ഈ ഗ്രാമവും പ്രാന്തപ്രദേശങ്ങളെയും ഈ വരികളിൽ സന്നിവേശിപ്പിക്കാനുള്ള പരിശ്രമമാണ് ഈ കവിതയിലൂടെ ശ്രമിച്ചിരിക്കുന്നത്. ഇതുമാത്രമല്ല ഈ ഗ്രാമം എന്നാല്‍ ഇതും കൂടിയുള്ള മനോഹാരിതയാണ് ഈ ഗ്രാമം.  ഇതൊരു ഉണർത്തുപ്പാട്ടാണ്. വരും തലമുറയ്ക്ക് നമ്മൾ ഇങ്ങനെയായിരുന്നു എന്ന ഓർമ്മപ്പെടുത്തൽ. ജാതിമതവർണ്ണ സങ്കല്പങ്ങൾ കൊടുമ്പിരികൊണ്ടിരിക്കുന്ന ഇക്കാലത്തും നമ്മൾ സാഹോദര്യത്തോടെ കഴിയുന്നു ഈ മണ്ണിനെയും പ്രകൃതിയെയും കൊല്ലാതെ പരിസ്ഥിതി സംരക്ഷണയോടെ ഈ നാടിൻറെ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു കഴിയുന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍.

നമ്മുടെ നാട്.

മലമുകളില്‍ പാറക്കൂട്ടം
കാട്ടരുവി ചെറുതോടുകളും
അതിനിടയില്‍ വയലേലകളും
ഇടതൂര്‍ന്ന റബ്ബര്‍ കാടും,

ഈ നാട് ഇങ്ങനെ വേണം
ഈ നാട് ഇങ്ങനെ വേണം.
കൊടുമുടികള്‍ പലതുണ്ടിവിടെ
പലപേരില്‍ പലനാടായ്
പലകൂട്ടം ജനങ്ങളുമിവിടെ
ഒരുപോലെ ജീവിക്കുന്നു.

ഈ നാട് ഇങ്ങനെ വേണം
ഈ നാട് ഇങ്ങനെ വേണം.

കാവുണ്ട് അമ്പലമുണ്ട്
ഗുരുപീഠവും പള്ളിക്കുടവും
നിസ്കാര പള്ളിയുമുണ്ട്
തലമുറകള്‍ വഴിതെറ്റാതെ
വരിവരിയായ് പോകാറുണ്ട്.

ഈ നാട് ഇങ്ങനെ വേണം
ഈ നാട് ഇങ്ങനെ വേണം.

വഴികാട്ടാന്‍ തെളിദീപവുമായ്
ചെങ്കൊടിയും മുന്നേയുണ്ട്
ഒരു നോക്കില്‍ പുഞ്ചിരിതൂകി
ഈനാട് കൂടെയുണ്ട്

ഈ നാട് ഇങ്ങനെ വേണം
ഈ നാട് ഇങ്ങനെ വേണം.
പലവഴികളില്‍ പലനാട്ടില്‍
പലപേരില്‍ പലരായുണ്ട്
ഈ നാടൊന്നുറക്കെ കരഞ്ഞാല്‍
ഓടിയെത്തും മക്കളുമുണ്ട്.

ഈ നാട് ഇങ്ങനെ വേണം
ഈ നാട് ഇങ്ങനെ വേണം.

ഈ നാടിന്‍ മര്‍മ്മരമറിയാന്‍
ഈ നാടിന്‍ നൊമ്പരമറിയാന്‍
ഈ നാടിന്‍ ഗന്ധവുമറിയാന്‍
ഈ മണ്ണില്‍ അമര്‍ന്നുറങ്ങാന്‍

ഈ നാട് ഇങ്ങനെ വേണം
ഈ നാട് ഇങ്ങനെ വേണം.

ലാലു. രാധാലയം.
lalunmc@gmail.com.
എഴുത്തുശാലകള്‍.
www.parasparam-lal.blogspot.com.
www.facebook.com/loveapril15

കവിത കേള്‍ക്കാം.
www.soundcloud.com/laluradhalayam/ente-naadu-kavitha-lalu-radhaalayam


ഏപ്രിൽ 22, 2017

നമ്മള്‍നമ്മള്‍
പറ്റിക്കപ്പെടുന്നു എന്ന സത്യം,
നമ്മള്‍
തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍പ്പിന്നെ,
സത്യത്തില്‍,
പറ്റിക്കപ്പെടുന്നത്-
അവരാണ്.

ലാലു. രാധാലയം.

എഴുത്തുശാലകള്‍.
www.parasparam-lal.blogspot.com.
www.facebook.com/loveapril15

ഏപ്രിൽ 19, 2017

ഓർമ്മകൾക്കും ഋതുഭേദങ്ങളുണ്ട്


ജീവിതസഞ്ചാരത്തിൽ  മറന്നുവെച്ച വാക്കുകൾ,
ഇടയ്ക്കിടക്ക് ഓർമ്മപ്പെടുത്താറുണ്ട്.

ഓർമ്മകൾക്കും ഋതുഭേദങ്ങളുണ്ട്.

നിഴലിന് നിലാവത്ത് ഭംഗികൂടുമ്പോലെ,
ഓർമ്മകൾക്ക് പ്രക്ജയിൽ നിന്ന് ഹൃദയത്തിലേക്കുള്ള സഞ്ചാരമധ്യേ വർണ്ണവിസ്മയങ്ങള്‍ ഉണ്ടാകുമ്പോലെ,
സ്വപ്നങ്ങള്‍ക്ക് ദുഖങ്ങളുടെ ചങ്ങാത്തം പോലെ,
ഉഷസ്സുണരുമ്പോള്‍ പ്രകൃതി ചലിക്കുമ്പോലെ,
കാർമേഘം കണ്ട് മയിൽ നൃത്തമാടുമ്പോലെ,
പെരുമഴകഴിഞ്ഞു മഴവില്ല് വിരിയുമ്പോലെ,
സൂര്യനെ കടൽ വിഴുങ്ങുമ്പോൾ കിളികൾ കൂടണയുമ്പോലെ,
ഓർമ്മകൾക്കും ഋതുഭേദങ്ങളുണ്ട്.

ലാലു. രാധാലയം.

www.parasparam-lal.blogspot.com.
www.facebook.com/loveapril15

ഏപ്രിൽ 18, 2017

പ്രണയിനിയെ ഓര്‍ക്കുമ്പോള്‍


ജീവിതമൊരു അപ്സരസ്സായ്-
കണ്‍മുന്നിലുള്ളപ്പോള്‍,
സുന്ദരികളെന്തിന് വേറെ..

പ്രണയത്തിൻ-
ഉത്മാദം മനസ്സിനെ മയക്കുമ്പോൾ,
മധുചഷകങ്ങളെന്തിന് വേറെ..

മോഹസ്വപ്നങ്ങള്‍ തേടുന്ന യാത്രയില്‍.
നിന്‍ മുഖം ഞാനെവിടെ ഓര്‍ക്കാന്‍..

ശമ്പളപ്പെരുമയില്‍-
കാഴ്ചകള്‍ കാണുമ്പോള്‍,
നീയെന്‍റെ കാഴ്ച്ചയിലിന്നെവിടെ..

അന്നുഞാന്‍-
വന്യമായ് നിന്നെപ്രണയിച്ചു,
നീ പുച്ഛമായിട്ടെന്നെ നോക്കി .

എന്നിലെ ദാരിദ്രം കണ്ടട്ടഹസ്സിച്ചു,
തോഴിമാര്‍ക്കൊപ്പം പോഴനായ് മാറ്റി.

നിന്നിലെ വിദ്വേഷം പകയായ് വളർത്തി-
നിന്നെ ജയക്കുവാന്‍ പരദേശിയായവന്‍ .

നിന്നുടെ പരിഹാസ്സം ഇന്ധനമാക്കിയെൻ-
മോഹസ്വപ്‌നങ്ങള്‍ സ്വായത്തമാക്കി.

ഓര്‍ക്കുന്നു ഞാനിന്നും നിന്നെ,
അന്നിന്‍റെ  യാത്രയില്‍ "ഇന്ധനമായവൾ".
നിന്നെ മറന്നാലെൻ യാത്രയും തീരും ,

ഓര്‍ക്കുവാനൊന്നുമേ-
നീ നൽകിയില്ലങ്കിലും
ഓര്‍ക്കാതിരിക്കുവാൻ,
ആകില്ല നിന്നെയും.വൈഗ.
www.parasparam-lal.blogspot.com
www.facebook.com/loveapril15

ഏപ്രിൽ 16, 2017

ഈസ്റ്റർ ആശംസകൾ


ശാന്തിയുടെയും, സമാദാനത്തിന്‍റെയും സന്ദേശവുമായ് മറ്റൊരു ഈസ്റ്റർ കൂടി സമാഗമമായ്.
ലില്ലിപ്പൂക്കൾ സുഗന്ധം പരത്തുന്ന ഈ ശുഭനാളിൽ 
ഏവർക്കും ഹൃദ്യമായ ഈസ്റ്റർ ആശംസകൾ. 

ഏപ്രിൽ 07, 2017

ചില ചിത്രങ്ങൾ ഓർമ്മപ്പെടുത്ത നൊമ്പരം

ചില ചിത്രങ്ങൾ ഓർമ്മപ്പെടുത്ത നൊമ്പരം.

"ഇന്ന് ഞാന്‍, നാളെ നീ..!"

പ്രസിദ്ധിയുടെ പ്രച്ഛന്നവേഷങ്ങളാണ് ഇപ്പോൾ കാണുന്ന പകർന്നാട്ടങ്ങൾ എല്ലാം.

സത്യത്തിൽ ഇപ്പോൾ വേണ്ടത് ഉണർത്തുപാട്ടാണ്.
സാമൂഹ്യബോധം ഉത്‌ഘോഷിക്കുന്ന ഉണർത്തുപാട്ടുകൾ.
പൊതുധാരയെ തൊട്ടുണർത്തുന്ന സൂത്രവാക്യങ്ങൾ.
സ്വന്തം അച്ഛനമ്മമാരെ വൃദ്ധസദനങ്ങളിലും തെരുവിലും നടതള്ളുന്ന യുവതലമുറയ്ക്ക് മുമ്പിൽ,
പുതുയുഗ പിറവി സ്വപ്നം കണ്ട പഴയ അനുഭവ കഥകളല്ല വേണ്ടത്. അവർക്ക് മനസ്സിലാക്കാൻ അവരുടെ ഭാക്ഷയിൽ സംസാരിക്കേണ്ടിയിരിക്കുന്നു. അതിനവരെക്കാളും തെറ്റുകാർ നമ്മൾ തന്നെയാണ് അവർക്കാവസരങ്ങൾ വാരിക്കോരി നൽകിയത് നമ്മളെന്ന സംരക്ഷകരാണ്.
സംരക്ഷിച്ച്‌ വളർത്തിയവരെയാണ് അവരും സമൂഹവും നടതള്ളിയിട്ടുള്ളത്.
ഇന്ന് താരാട്ട് പാടിയുണർത്തുന്ന അച്ഛനമ്മമാരില്ല. മക്കളെ ഉറക്കാതെ വിളിച്ചുണർത്തി പഠിപ്പിക്കുന്ന അച്ഛനമ്മമാരാണ്.
പുതിയ പരിണാമത്തിൽ നമുക്കും പുതിയ സൂത്രവാക്യങ്ങൾ കടമെടുക്കാം. വാക്കുകൾ പുതിയ രൂപത്തിൽ വരുംതലമുറയോട് പറഞ്ഞുനോക്കാം. പുതിയ ഉണർത്തുപാട്ടുകൾ പാടാം.നവയുഗ അടിമകളിൽ നിന്ന് പുതുയുഗ പ്പിറവി സ്വപ്നം കാണാൻ പഠിക്കാം. അടിമത്വം ഇന്നും പുതിയ രൂപത്തിൽ നമ്മെ അടക്കിഭരിക്കുന്നു. അതറിയുവാനുള്ള തിരിച്ചറിവ് പറന്നു നൽകാൻ ശ്രമിക്കാം. ഇല്ലങ്കിൽ വിധിയുടെ ബലിക്കല്ലിൽ തലവച്ചു ഇന്നലെകളുടെ വീരശൂരപരാക്രമങ്ങൾ ഓർത്ത് അമ്പലമുറ്റത്തോ വൃദ്ധസദനങ്ങളുടെ ജനാലകൾക്കപ്പുറം നെടുവീർപ്പുകളായ് എരിഞ്ഞടങ്ങാം.

"...പാത വക്കത്തെ മരത്തിന്‍ കരിനിഴല്‍,
പ്രേതം കണക്കെ ക്ഷണത്താല്‍ വളരവേ..
ആ വഴിക്കപ്പോളൊരു ദാരിദ്രന്റെ
നിര്‍ജ്ജീവമാം ദേഹമാടക്കിയ പെട്ടി പോയ് !
ഇല്ലാ പെരുമ്പറ, വിശ്വസ്തയാം
വല്ലഭ തന്നുടെ നെഞ്ചിടിപ്പെന്നിയേ!!
ഇല്ല പൂവര്‍ഷം, വിഷാദം കിട-
ന്നല തല്ലുന്ന പൈതലിന്‍ നെഞ്ചിടിപ്പെന്നിയേ!!!
വന്നു തറച്ചിതാ പെട്ടിമേല്‍
നിന്നുമാറക്ഷരം: "ഇന്ന് ഞാന്‍, നാളെ നീ..!"

                                                                         "ജി"